KeralaLatest NewsNews

നായ്ക്കളെ തലയറുത്ത നിലയില്‍: തീവ്രവാദ പരിശീലനമെന്ന് സംശയം

ചങ്ങരംകുളം•മൂക്കുതല കൊളഞ്ചേരി പാടത്ത് വിവിധ ഇടങ്ങളിൽ നായ്ക്കളെ കഴുത്തറുത്ത് കൊന്നനിലയിൽ കണ്ടെത്തി. എല്ലാ നായ്ക്കളുടെയും കഴുത്ത് ഒരു പോലെ അറുത്ത നിലയിലാണ് കാണപ്പെട്ടത്. ചില നായ്ക്കളുടെ ശരീരഭാഗങ്ങളിൽ കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ചങ്ങരംകുളം എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വാള് കൊണ്ട് വെട്ടിയത് പോലെയുള്ളതാണ്‌ മുറിവുകള്‍. തീവ്രവാദ പരിശീലനത്തിന്റെ ഭാഗമായാണോ നായ്ക്കളെ വെട്ടിയതെന്നും സംശയമുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സ്പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button