Latest NewsKeralaNews

ഫെബ്രുവരി 17 വരെ ട്രെയിനുകൾ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു

തിരുവനന്തപുരം: കൊല്ലം-കായംകുളം റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ഫെബ്രുവരി 17 വരെ ട്രെയിനുകൾ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു. വ്യാഴം, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും നിയന്ത്രണം.

തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ പുറപ്പെടുന്ന കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ് ഒരു മണിക്കൂറും ശനിയാഴ്ചകളിൽ പുറപ്പെടുന്ന തിരുവനന്തപുരം-നിസാമുദീൻ പ്രതിവാര എക്സ്പ്രസ് ഒരു മണിക്കൂറും ബുധനാഴ്ചകളിൽ പുറപ്പെടുന്ന തിരുവനന്തപുരം-നിസാമുദീൻ എക്സ്പ്രസ് അര മണിക്കൂറും വൈകിയായിരിക്കും പുറപ്പെടുക.

ലോകമാന്യതിലക്-എറണാകുളം എക്സ്പ്രസ് ഡിസംബർ 27,31, ജനുവരി 3, 7, 10, 17,21,24, 28 തീയതികളിൽ രണ്ടര മണിക്കൂറും പൂനെ-എറണാകുളം എക്സ്പ്രസ് 25, 28, ജനുവരി 1, 4, 8, 11, 15, 18, 22, 25, 29 തീയതികളിൽ ഒന്നേകാൽ മണിക്കൂറും വൈകും. ഇതിനു പുറമെ യശ്വന്ത്പുർ-എറണാകുളം താത്കാലിക പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് ജനുവരി 17 വരെ ദീർപ്പിച്ചതായും റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് യാത്രാമധ്യേ 50 മിനിറ്റ് പിടിച്ചിടും. ചെന്നെ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ രണ്ടേകാൽ മണിക്കൂറും പിടിച്ചിടും. ഇതിനുപുറമെ നിസാമുദീൻ-തിരുവനന്തപുരം, ന്ധവനഗർ-കൊച്ചുവേളി, ഗാന്ധിധാം-നാഗർകോവിൽ, വെരാവൽ-തിരുവനന്തപുരം, വിശാഖപട്ടണം-കൊല്ലം എക്സ്പ്രസ് ട്രെയിനുകൾ കൊല്ലത്തിനും കായംകുളത്തിനും ഇടിൽ വൈകിയോടും. 24 മുതൽ 30 വരെയുള്ള തീയതികളിൽ കണ്ണൂർ-എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് 35 മിനിറ്റ് വൈകി മാത്രമേ പുറപ്പെടുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button