Latest NewsIndia

രാജ്യത്തെ റെയിൽ, റോഡ് വികസനം വളരെ വേഗത്തിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി

ന്യൂ ഡൽഹി ; ”രാജ്യത്തെ റെയിൽ, റോഡ് വികസനം വളരെ വേഗത്തിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന്” പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി മെട്രോ മജന്ത ലൈൻ രാഷ്ട്രത്തിനു സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസം അവഗണിച്ച് നോയിഡയിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഈ അവസരത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു.

“2022 ൽ ഭാരതം സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ആഘോഷിക്കുന്ന വേളയിൽ പെട്രോൾ ഇറക്കുമതി കുറഞ്ഞ രാജ്യമായി ഭാരതം മാറണം.അതിനായി പൊതുഗതാഗത സമ്പ്രദായങ്ങൾ കൂടുതൽ ആധുനികവും കാര്യക്ഷമവുമാക്കണം. 2002 ൽ അടൽജി മെട്രോയിൽ യാത്ര ചെയ്തു കൊണ്ട് തുടങ്ങിയ മെട്രോ ഇന്ന് കൂടുതൽ വികസിതമായി. രാജ്യത്ത് ശക്തവും സ്ഥിരതയുള്ളതുമായ ഒരു സർക്കാരുണ്ടാകാൻ സഹായിച്ച യുപിയിലെ ജനങ്ങളെ പ്രസംഗിക്കവെ അദ്ദേഹം അഭിനന്ദിച്ചു. രാഷ്ട്രീയ നേട്ടമല്ല രാഷ്ട്രത്തിന്റെ നേട്ടമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും” പ്രധാനമന്ത്രി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button