Latest NewsNewsIndia

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം രാണ്ടായി ചുരുങ്ങുമോയെന്ന് ആശങ്ക: ആറ് സംസ്ഥാനങ്ങളിലെ നേതൃത്വം അഴിച്ചു പണിയാൻ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്ത് ഹിമാചൽ ഇലക്ഷനുകൾ ബിജെപി നേടിയതോടെ കോൺഗ്രസ് ക്യാംപുകളിൽ ആശങ്ക പടർന്നിരിക്കുകയാണ്. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ ഭരണം രണ്ടായി ചുരുങ്ങുമോയെന്ന ആശങ്കയും നില നിൽക്കുന്നുണ്ട്. ഗുജറാത്തിലെ ഫലത്തോടെ യുവാക്കളിലേക്ക് മടങ്ങാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

പഞ്ചാബിലും കര്‍ണ്ണാടകയിലും മിസ്സോറാമിലും മേഘാലയയിലും മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ് ഭരണമുള്ളത്. ഇതില്‍ കര്‍ണ്ണാടകയും മിസോറാമും മേഘാലയും തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. കര്‍ണ്ണാടകയില്‍ ഭരണ വിരുദ്ധ വികാരം ശക്തമാണ്. നോര്‍ത്തി ഈസ്റ്റില്‍ ബിജെപിയുടെ മുന്നേറ്റം പ്രകടവുമാണ്. അരുണാചലിലെ രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ ദിവസം ബിജെപിയാണ് നേടിയത്.

അതില്‍ ഒരു സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് തോറ്റാല്‍ പഞ്ചാബില്‍ മാത്രമായി ഭരണം ഒതുങ്ങുമോയെന്ന ആശങ്കയാണ് നേതൃത്വത്തിൽ അഴിച്ചു പണി നടത്താൻ രാഹുലിനെ പ്രേരിപ്പിക്കുന്നത്. രാജസ്ഥാനിൽ ഭരണ വിരുദ്ധ വികാരം ശക്തമാണ്. കേരളത്തിലെപോലെ അവിടെ ഭരണമാറ്റം വര്ഷം തോറും ഉണ്ടാവുന്നതുമാണ്.

അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പോടെ പഞ്ചാബും രാജസ്ഥാനും മാത്രം ഭരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുമെന്നാണ് വിലയിരുത്തല്‍. ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ്സും ബിജെപിയും നേർക്ക് നേർ മത്സരമാണ്. ഹാര്‍ദിക് പട്ടേല്‍ മോഡല്‍ ഇടപെടല്‍ നടത്താനാവുന്ന യുവ നേതാക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

എല്ലാ സംസ്ഥാനത്തും ചുറുചുറുക്കുള്ള യുവാക്കളെ ഗ്രൂപ്പ് സമവാക്യത്തിന് അപ്പുറം ഉയര്‍ത്തികൊണ്ട് വന്ന് അധികാരങ്ങള്‍ നല്‍കും. ഇതിലൂടെ 2019ല്‍ ബിജെപിയെ പിടിച്ചു കെട്ടാനാണ് രാഹുലിന്റെ തന്ത്രം. പാളിച്ചകള്‍ തിരുത്തി മുന്നോട്ടു പോയി അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനാണ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button