KeralaLatest NewsNews

സംസ്ഥാന ബജറ്റിൽ കിഫ്ബി പദ്ധതികളെക്കുറിച്ച് ധനമന്ത്രിയുടെ തീരുമാനം ഇങ്ങനെ

കൊല്ലം: ഈ വർഷം സംസ്ഥാന ബജറ്റിൽ കിഫ്ബിക്കു (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) കീഴിൽ പുതിയ പദ്ധതികൾ നിർദ്ദേശിക്കേണ്ടതില്ലെന്നു ധനമന്ത്രി തോമസ് ഐസക് .ഇത് സംബന്ധിച്ച് എല്ലാ എംഎൽഎ മാർക്കും കത്തയച്ചു.നേരത്തെ അംഗീകരിച്ച പദ്ധതികളൊന്നും തുടങ്ങാൻ കഴിയാഞ്ഞതും നിലവിലെ പദ്ധതികൾക്കായി വലിയ രീതിയിൽ ഫണ്ട് കണ്ടെത്തേണ്ടതുമുണ്ട് ഇതാണ് പുതിയ പദ്ധതികൾ കിഫ്ബി ഉപേക്ഷിക്കാൻ കാരണം.

ഓരോ വർഷവും 10,000 കോടിയുടെ വീതം പദ്ധതികൾ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതിനകം 54,000 കോടിയുടെപദ്ധതികൾ കിഫ്ബിയുടെ പരിഗണനയ്ക്കെത്തി. ഇതിൽ 20,000 കോടിയുടെ പദ്ധതികൾക്കു ടെൻഡറാകുന്നു. തുക കണ്ടെത്തി ഇവ പൂർത്തീകരിച്ച ശേഷമേ പുതിയ പദ്ധതികളെകുറിച്ച് ചിന്തിക്കുകയുള്ളുയെന്നും മന്ത്രി അറിയിച്ചു.കിഫ്ബിയിലേക്കു നിർദേശിക്കപ്പെടുന്ന പദ്ധതികൾ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ ഇനി പരിഗണിക്കൂ. എംഎൽഎ.മാരടക്കം നിർദ്ദേശിക്കുന്ന പദ്ധതികൾ അതാത് വകുപ്പിന് പുറമെ ധനവകുപ്പും ഇനിമുതൽ പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button