Latest NewsIndiaNews

എയര്‍ബസും ബോയിങ്ങും കീഴടക്കിയ വിമാന നിര്‍മ്മാണ മേഖലയിലേക്ക് ഇന്ത്യയും എത്തുന്നു

ന്യൂഡല്‍ഹി: ഇന്ത്യ സ്വയം നിര്‍മ്മിച്ച വിമാനത്തില്‍ ഇനി പറക്കാന്‍ തയ്യാറായി ഇരുന്നോളൂ. തദ്ദേശീയമായി ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച വിമാനങ്ങള്‍ ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ യാത്രക്കാരെ എടുക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് അനുവാദം നല്‍കി.

ആദ്യ ഘട്ടത്തില്‍ ഡോര്‍ണിയര്‍ 228 ആണ് ഇതിനായി ഉപയോഗിക്കുന്നത്. 19 സീറ്റിങ് കപ്പാസിറ്റിയുള്ള വിമാനം ഇപ്പോള്‍ പ്രതിരോധ വകുപ്പിന്റെ കീഴിലാണുള്ളത്. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായുള്ള ഈ തീരുമാനം വന്‍ വിജയമാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഇതിനോട് ഈ തദ്ദേശീയ നിര്‍മ്മാണ വിമാനം നേപ്പാളിനും ശ്രീലങ്കയ്ക്കും വില്‍ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. അത്യാധുനിക സൗകര്യമുള്ള വിമാനം മലിനീകരണ നിയന്ത്രണ സംവിധാനവും മികച്ച യാത്ര സൗകര്യവുമുള്ള വിമാനമാണ് ഡോര്‍ണിയര്‍ 228.

shortlink

Related Articles

Post Your Comments

Related Articles


Back to top button