Latest NewsNewsIndia

ലോകത്തെ പിടിച്ചുലച്ച സുനാമിക്ക് 13 വയസ്സ്: പുനരധിവാസം എങ്ങുമെത്താതെ ഇനിയും ദുരിതക്കയത്തിൽ ആളുകൾ

തിരുവനന്തപുരം: ലോകജനതയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകൾ ചർച്ചയാകുന്നതിനിടെയാണ് സുനാമിയുടെ ഒരു വാര്‍ഷികം കൂടി കടന്നു പോകുന്നത്.2004 ഡിസംബർ 26ന് നടന്ന ദുരന്തം വരുത്തിയ നാശനഷ്ടങ്ങളിൽ നിന്ന് ഇനിയും കരകയറാത്ത കുടുംബങ്ങൾ നിരവധിയാണ്. ക്രിസ്മസ് ആഘോഷത്തിമിർപ്പിന്റെ ആലസ്യങ്ങൾക്കിടയിലായിരുന്നു രാക്ഷസ തിരമാലകൾ ആയിരക്കണക്കിന് ജീവൻ എടുത്തത്.

14 രാജ്യങ്ങളിൽ നിന്നായി മൂന്ന് ലക്ഷത്തോളം മനുഷ്യജീവനുകളാണ് സുനാമി ദുരന്തത്തിൽ നഷ്ടമായത്. ഇന്ത്യോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറന്തീരത്തുണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണമായി കണ്ടെത്തിയത്. 9.2 തീവ്രതയുള്ള ഭൂകന്പത്തെത്തെതുടര്ന്ന് ആഞ്ഞടിച്ച സുനാമി ഇന്തോനേഷ്യ, തായ്‍ലന്‍റ്, ഇന്ത്യ, ശ്രീലങ്ക, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളില്ലാം നാശം വിതച്ചു. സുനാമിയുടെ പ്രത്യാഘാതം ആഫ്രിക്കന്തീരങ്ങളിലും ഓസ്ട്രേലിയയിലും വരെയെത്തി. ഇന്ത്യയില്‍ മാത്രം പതിനായിരത്തോളം ആളുകള്ക്ക് ജീവന്‍ ഷ്ടപ്പെട്ടു.

കേരളത്തിൽ ആയിരത്തോളം ജീവനുകളാണ് സുനാമി കവർന്നത്. ദുരിതബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ നടപടികൾ എത്രത്തോളം നടപ്പിലായെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.കടലിനും കായലിനുമിടയില്‍ ഒരു നേര്‍രേഖ പോലെയാണ് അഴീക്കല്‍ ആലപ്പാട് മേഖല. ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ സ്വസ്ഥ ജീവിതത്തിന് മേലെയാണ് പതിമൂന്നു വര്‍ഷം മുമ്പ് സുനാമി തിരകള്‍ ആഞ്ഞ് പതിച്ചത്. നൂറ്റിമുപ്പതിലധികം പേരുടെ ജീവന്‍ കലിതുള്ളിയ കടല്‍ കവര്‍ന്നെടുത്തു. ഇന്ത്യയുടെ ദീരങ്ങളില്‍ രാവിലെ 9നും 10 നും ഇടയിലാണ് ദുരന്തം തിരമാലയായി വീശിയത്.

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പ് തന്നെ തീരത്തുണ്ടായിരുന്ന സകലതിനെയും തിര കവര്‍ന്നു. തമിഴ്‌നാട്, ആന്ധ്ര, പുതുചചേരു, കേരളം, ആന്‍ഡമാന്‍നിക്കോബര്‍ എന്നിവിടങ്ങളിലെല്ലാം സുനാമി ആഞ്ഞടിച്ചു. എങ്ങും നിലവിളികള്‍. ഒരായുസ് കൊണ്ട് കെട്ടിപ്പടുത്തതെല്ലാം കടലെടുത്ത് പോകുന്നത് പലര്‍ക്കും നിസാഹയതയോടെ നോക്കി നില്‍ക്കേണ്ടി വന്നു. കടലിന്റെ കലിയടങ്ങി, 13 കൊല്ലമായെങ്കിലും ദുരിത ബാധിതര്‍സര്‍ക്കാര്‍ സംവിധാനത്തിന്റെ പിടിപ്പുകേടിന്റെ സാക്ഷ്യപത്രങ്ങളായി ഇന്നും ജീവിക്കുന്നു, എല്ലാം കവര്‍ന്നെടുത്ത കടലമ്മയില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ച്.

shortlink

Related Articles

Post Your Comments

Related Articles


Back to top button