Latest NewsNews

ഭൂചലനം

ന്യൂഡല്‍ഹി•ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വൈകുന്നേരം 4.47 ഓടെയാണ് രുദ്രപ്രയാഗ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. 12 സെക്കന്‍ഡോളം നീണ്ട ചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങിയോടി. ചമോലിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഡിസംബര്‍ ആദ്യം രുദ്രപ്രയാഗില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button