Latest NewsNewsInternational

സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനം; 10 പേര്‍ക്ക് പരിക്ക്

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനം. പത്തോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാല് പേരുടെ നില ഗുരുതരമാണ്.പുതുവര്‍ഷാഘോഷത്തിന് ഒത്തുകൂടിയവര്‍ക്കിടയിലാണ് സ്‌ഫോടമുണ്ടായത്.

സാധനങ്ങള്‍ വാങ്ങുന്നതിന് എത്തിയവരാണ് പരിക്കേറ്റവരില്‍ അധികവും. റഷ്യന്‍ സുരക്ഷാ അധികൃതര്‍ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.സംഭവത്തെ തുടര്‍ന്ന് പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു.

ഉഗ്രസ്‌ഫോടനശേഷിയുള്ള ടിഎന്‍ടിയുടെ 200 ഗ്രാം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ചാവേറാക്രമണമാണെന്ന് സംശയിക്കുന്നു. സ്‌ഫോടനത്തിന് ശേഷം വെടിവയ്പ്പ് നടന്നതായോ റിപ്പോര്‍ട്ടില്ല. ഏപ്രിലില്‍ നടന്ന ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button