Latest NewsNewsGulf

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി വിമാനക്കമ്പനികൾ

റിയാദില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് നിരക്ക് ഇളവുമായി വിമാനക്കമ്പനികൾ. എയര്‍ ഇന്ത്യ, സൗദി അറേബ്യ പ്രൈവറ്റ് ബജറ്റ് എയര്‍ലൈനായ ഫ്ളൈ നാസ എന്നിവയാണ് ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നത്. റിയാദില്‍ നിന്ന് മുംബൈ, ഡല്‍ഹി, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇക്കണോമി ക്ലാസിൽ കൊച്ചിയിലേക്ക് നികുതി കൂടാതെ റിട്ടേണ്‍ ടിക്കറ്റിന് 750 റിയാലും ഫസ്റ്റ് ക്ലാസിന് ഇത് 1310 റിയാലുമാണ് പുതിയ നിരക്ക്. ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 50 കിലോ ലഗേജും ഇക്കണോമിക്ക് 40 കിലോ ലഗേജും അനുവദിച്ചിട്ടുണ്ട്. 2018 മാര്‍ച്ച് 31 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഫ്ളൈ നാസ് ആഭ്യന്തര യാത്രകള്‍ക്ക് ഒരു റിയാല്‍ നിരക്കിലാണ് ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര യാത്രകള്‍ക്ക് 199 റിയാല്‍ മുതലാണ് ഓഫര്‍ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button