Latest NewsNewsIndia

പ്രതിരോധ രംഗത്ത് പുതിയ നേട്ടവുമായി ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

ബാലസോര്‍: ഇന്ത്യയുടെ അഡ്വാന്‍സഡ് എയര്‍ ഡിഫന്‍സ് സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയം. ഒഡീഷയിലെ ബലാസോര്‍ ടെസ്റ്റ് റേഞ്ചില്‍ വെച്ച് പരീക്ഷിച്ച ഈ മിസൈലിന് താഴ്ന്നു പറക്കുന്ന ശത്രു മിസൈലുകളെ അങ്ങോട്ടുചെന്ന് തകര്‍ക്കാനുള്ള കഴിവുണ്ട്. ഈ വര്‍ഷം മൂന്നാം തവണയാണ് മിസൈലുകളെ അങ്ങോട്ട് പോയി പ്രതിരോധിക്കുന്ന മിസൈലുകള്‍ പരീക്ഷിക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിലും മാര്‍ച്ചിലും പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

ശത്രുരാജ്യങ്ങളില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ വിജയം ഊർജ്ജം പകർന്നിരിക്കുകയാണ്. ദിശാനിര്‍ണയ സംവിധാനം, ഹൈടെക് കമ്പ്യൂട്ടര്‍, ഇലക്ട്രോ മെക്കാനിക്കല്‍ ആക്ടിവേറ്റര്‍ എന്നിവയുപയോഗിച്ചാണ് 7.5 മീറ്റര്‍ നീളമുള്ള മിസൈൽ പ്രവർത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button