Latest NewsNewsGulf

വിദേശത്ത് നിരവധി ഒഴിവുകള്‍:റിക്രൂട്ട്‌മെന്റ് ഒഡെപെക് വഴി

തിരുവനന്തപുരം•സൗദി അറേബ്യയിലെ സലാമത്ത് മെഡിക്കല്‍ ഗ്രൂപ്പ്, ഹെയില്‍ റീജിയനിലേക്ക് താഴെപ്പറയുന്ന തസ്തികകളില്‍ നിയമനത്തിനായി ഒഡെപെക് വഴി അപേക്ഷ ക്ഷണിച്ചു.തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ:

ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍: എം.ബി.ബി.എസ്, സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായം 54 വയസ്, എസ്.ആര്‍ ശമ്പളം 8000-10000 സൗദി റിയാല്‍.

അക്കൗണ്ടന്റ് (പുരുഷന്‍മാര്‍ മാത്രം): ബിരുദം, സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായം 40 വയസ്, ശമ്പളം 2000 -3500 സൗദി റിയാല്‍.

ഡ്രൈവര്‍ (സൗദി ലൈസന്‍സ് ഉളളവര്‍ മാത്രം): എസ്.എസ്.എല്‍.സി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായം 40 വയസ്, ശമ്പളം 1500 -1700 സൗദി റിയാല്‍.

ക്ലീനര്‍(പുരുഷന്‍മാര്‍ മാത്രം): എസ്.എസ്.എല്‍.സി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായം 40 വയസ്, ശമ്പളം 1500-1600 സൗദി റിയാല്‍.

ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്ക് മുന്‍ഗണന. സൗജന്യയാത്രാ സൗകര്യം, എയര്‍ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കല്‍ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] എന്ന ഇ മെയിലില്‍ ജനുവരി ഏഴിനകം അപേക്ഷിക്കണം. വെബ്‌സൈറ്റ്: odepc.kerala.gov.in ഫോണ്‍: 0471 2329441, 42, 48, 49

shortlink

Related Articles

Post Your Comments

Related Articles


Back to top button