Latest NewsNewsTechnology

ജിയോയെ തോല്‍പ്പിക്കാന്‍ 93 രൂപയുടെ പുതിയ ഓഫറുമായി പ്രമുഖ ടെലികോം കമ്പനി

ജിയോയെ തോല്‍പ്പിക്കാന്‍ 93 രൂപയുടെ പുതിയ ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. പത്ത് ദിവസം കാലവധിയുള്ള ഈ ഓഫര്‍ ജിയോയുടെ 98 രൂപയുടെ പ്ലാനുമായി മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനിന്റെ മികച്ച സവിശേഷത. എഫ്യുപി ഇല്ലാതെ റോമിംഗ് കോളുകള്‍ ഉള്‍പ്പെടെ ഈ പ്ലാനില്‍ ലഭ്യമാണ്.

ഇതിനു പുറമെ പ്രതിദിനം 100എസ്എംഎസ് ഒരു ജിബി ഡാറ്റ എന്നിവയും ലഭിക്കും. എയര്‍ടെല്‍ ടിവി, മ്യൂസിക് സ്ട്രീമിംഗ് എന്നിവയും ഈ പ്ലാനില്‍ ലഭ്യമാണ്. ജിയോയുടെ 98 രൂപയുടെ പ്ലാനിനു രണ്ടു ആഴ്ചത്തെ കാലാവധിയുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ മ്യൂസിക് തുടങ്ങിയ സേവനങ്ങളും ജിയോയില്‍ സൗജന്യമായി ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button