Latest NewsNewsInternational

ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ചിക്കാഗോയിലാണ് സംഭവം നടന്നത്. മോഷ്ടാക്കളുടെ വെടിയേറ്റാണ് 19കാരനായ അര്‍ഷദ് വോറ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട അര്‍ഷദ് വോറയുടെ 55കാരനായ ബന്ധുവിനും സംഭവത്തില്‍ സാരമായി പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.

ചിക്കാഗോയിലെ ഡോള്‍ട്ടണിലെ പെട്രോള്‍ പമ്പില്‍ വച്ചാണ് ഇരുവരെയും മോഷ്ടക്കാള്‍ ആക്രമിച്ചത്. ഈ പെട്രോള്‍ പമ്പ് ഇവരുടെ കുടുംബത്തിന്റെ കീഴിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

 

shortlink

Post Your Comments


Back to top button