KeralaLatest NewsNews

കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയിലേക്ക് ? വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ആര്‍.ബാലകൃഷ്ണപിള്ള

കൊല്ലം: നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ലയിക്കുന്നത് സംബന്ധിച്ച്‌ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ആര്‍.ബാലകൃഷ്ണപിള്ള. മറിച്ചുള്ള പ്രചരണം അസംബന്ധമാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. എന്‍സിപിയിലെ ചിലര്‍ തന്റെ പാര്‍ട്ടിയിലെ ജില്ലാ നേതാക്കന്‍മാരുമായി ചര്‍ച്ച നടത്തിയൊ എന്ന് തനിക്കറിയില്ലെന്നും എന്തായാലും താന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. മന്ത്രി സ്ഥാനം ലഭിക്കാത്തതിനെക്കാളും വലിയ കുറവായി കാണുന്നത് മുന്നണിയില്‍ ഉള്‍പ്പെടുത്താത്തതാണെന്നും ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.

സ്കറിയ തോമസുമായി യോജിക്കുന്നത് സംബന്ധിച്ച്‌ ഒന്നര വര്‍ഷം മുമ്പ് ചില ആലോചനകള്‍ നടന്നിരുന്നെങ്കിലും അത് മുന്നോട്ട് പോയില്ലെന്നും പിള്ള പീപ്പിള്‍ ടിവിയോട് പറഞ്ഞു. ചര്‍ച്ച നടത്താന്‍ ഉദ്ദേശമുണ്ടെങ്കില്‍ ഇടതുമുന്നണിയെ നയിക്കുന്നവരുമായി ആലോചിച്ചേ തീരുമാനിക്കൂയെന്നും പിള്ള പറഞ്ഞു. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുമായി കൂടിയാലോചന നടത്തിയെന്നായിരുന്നു മുമ്പ് പ്രചരിപ്പിച്ചത് വ്യക്തമായ ജനകീയ അടിത്തറയുള്ള കേരളാ കോണ്‍ഗ്രസ് ബി മന്ത്രി സ്ഥാനത്തിനായി വളഞ്ഞവഴി സ്വീകരിക്കില്ലെന്നും പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button