CricketLatest NewsNewsSports

ബെംഗളുരു റോയല്‍ ചലഞ്ചേഴ്സിനായി വിരാട് കോഹ്ലി കളിക്കാനുള്ള സാധ്യത കുറയുന്നു

ബെംഗളുരു: ഐപിഎല്‍ 2018 എഡിഷനില്‍ വിരാട് കോഹ്ലി ബെംഗളുരു റോയല്‍ ചലഞ്ചേഴ്സിനായി കളിക്കില്ലെന്ന് സൂചന. വിരാട് കോഹ്ലിയുടെ ഉയർന്ന വിപണി മൂല്യം മൂലം താരത്തെ നിലനിർത്താൻ ബെംഗളൂരു മടി കാണിക്കുകയാണ്. കോഹ്ലി, ഡിവില്ലേഴ്‌സ്, യശ്വേന്ദ്ര ചഹല്‍ എന്നിവരെയാണ് ടീം പരിഗണിക്കുന്നത്. താരങ്ങളെ നിലനിര്‍ത്താനുള്ള പുതിയ നിയമം പ്രകാരം ഇവരെ നിലനിര്‍ത്താന്‍ 33 കോടിയോളം രൂപ ചിലവാക്കേണ്ടി വരും.

താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ജനുവരി നാലിന് അവസാനിക്കും. വിരാട് കോഹ്ലിയെ ഒഴിവാക്കി ഡിവില്ലേഴ്‌സിനെയും ചഹലിനെയും നിലനിര്‍ത്തുന്ന കാര്യം ടീം മാനേജ്മെന്‍റ് ആലോചിക്കുമെന്നാണ് സൂചന. ബെംഗളുരു നിലനിര്‍ത്തിയില്ലെങ്കില്‍ മികച്ച ഫോമിലുള്ള കോഹ്ലിയെ സ്വന്തമാക്കാന്‍ ടീമുകൾ തമ്മിൽ കടുത്ത മത്സരം ഉണ്ടാകാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button