Latest NewsNewsLife Style

ഗർഭനിരോധന മാർഗം തിരഞ്ഞെടുക്കുന്നതെങ്ങനെ ? ഗർഭനിരോധന മാർഗങ്ങള്‍ അറിയാം….!

ശരിയായ ഗർഭ നിരോധന മാർഗം തെരഞ്ഞെടുക്കുക എന്നത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും. ഈ സമയത്ത് അനേകം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നേക്കാം. നിങ്ങളുടെ ജീവിത ശൈലി, വ്യക്തിത്വം, ബന്ധത്തിന്റെ അവസ്ഥ, സൗകര്യം (നിങ്ങളുടെയും പങ്കാളിയുടെയും), ലൈംഗികജന്യ രോഗങ്ങൾ) ഉയർത്തുന്ന അപകടസാധ്യത, ഗർഭ നിരോധന ഉപാധിയുടെ വിലയും ഫലസിദ്ധിയും തുടങ്ങി പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാവണം നിങ്ങൾ ഒരു മാർഗം തെരഞ്ഞെടുക്കേണ്ടത്. ഗർഭനിരോധനത്തിന് സാധാരണയായി ഉപയോഗിക്കുന്ന മാർഗങ്ങൾ ഇവയാണ്

  • പിൻവലിക്കൽ രീതി
  • ഗർഭ സാധ്യതയുള്ള ദിവസങ്ങൾ ഒഴിവാക്കൽ (സ്വാഭാവിക രീതി)
  • പുരുഷ ഗർഭനിരോധന ഉറ
  • സ്ത്രീകൾക്കുള്ള ഗർഭിനിരോധന ഉറ
  • ബീജ നാശിനികള്‍
  • സ്പോഞ്ച്
  • കഴിക്കാനുള്ള ഗര്‍ഭനിരോധന ഗുളികകള്‍
  • ഗര്‍ഭനിരോധന കുത്തിവയ്പ്
  • ഗര്‍ഭനിരോധന പാച്ച്
  • ഗര്‍ഭനിരോധന വളയം
  • ഗര്‍ഭപാത്രത്തില്‍ നിക്ഷേപ്പിക്കുന്ന ഉപകരണങ്ങള്‍
  • ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന സംവിധാനങ്ങള്‍
  • സ്ത്രീ വന്ധ്യംകരണം
  • പുരുഷ വന്ധ്യംകരണം
  • അടിയന്തിര ഗർഭരനിരോധനം (എമർജിൻസി കോണ്ട്രാസെപ്റ്റീവ്)
  • ഡയഫ്രം
  • സെര്‍വിക്കല്‍ ക്യാമ്പ്‌

ഈ ഗർഭനിരോധന മാർഗങ്ങളിൽ പലതും ഇന്ത്യയിൽ വ്യാപകമായി പ്രചാരത്തിലുള്ളവയാണെങ്കിലും (പുരുഷ ഗർഭനിരോധന ഉറകൾ പോലെയുള്ളവ) ചിലത് ഓൺലൈൻ സ്റ്റോറുകളിൽ നിന്നു മാത്രമേ ലഭിക്കാറുള്ളൂ (സ്പോഞ്ച്, സ്ത്രീകൾക്കുള്ള ഗർഭനിരോധന ഉറകൾ). അതേസമയം, ഡയഫ്രം, സെർവിക്കൽ ക്യാപ് തുടങ്ങിയവയ്ക്ക് ഇന്ത്യക്കാർക്കിടയിൽ പ്രചാരം ലഭിച്ചിട്ടില്ല. ഇവയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് നിസ്സാരമല്ലാത്ത ഒരു ജോലിയാണ്. ഗർഭകനിരോധന മാർഗം തെരഞ്ഞെടുക്കുമ്പോൾ എല്ലാവർക്കും ഒരേപോലെ അനുയോജ്യമാകുന്ന ഒന്ന് നിർദ്ദേശിക്കുക സാധ്യവുമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button