KeralaLatest NewsNews

ചികിത്സ വിവാദത്തിനു പുറമെ മന്ത്രി ശൈലജയുടെ കണ്ണടയും വിവാദത്തില്‍

തിരുവനന്തപുരം: മന്ത്രി കെ.കെ. ശൈലജയും കുടുംബവും സര്‍ക്കാര്‍ ചെലവില്‍ നടത്തിയ ചികിത്സ വിവാദത്തില്‍. ഇതിനു പുറമെ മന്ത്രിക്കായി തിരുവനന്തപുരത്തെ കടയില്‍നിന്ന് 28,000 രൂപയ്ക്ക് കണ്ണടവാങ്ങിയതും ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. മന്ത്രിയും കുടുംബവും സ്വകാര്യ ആസ്​പത്രികളില്‍ ചികിത്സകള്‍ക്കായി നവംബര്‍വരെ 3,81,876 രൂപ ചെലവിട്ടതായാണ് കണക്കുകള്‍. ഭര്‍ത്താവിന്റെ ചികിത്സയ്ക്കിടെ ഭക്ഷണസാധനങ്ങളുടെ ബില്‍ അടക്കം മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായി സമര്‍പ്പിച്ച്‌ പണം കൈപ്പറ്റിയെന്നാണ് ആരോപണം.

ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ. ഭാസ്കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഭക്ഷണം കഴിച്ച 2695 രൂപയുടെ ബില്ലും മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിൽ മാറിയെടുത്തിട്ടുണ്ട്. ഭാസ്കരന്‍ തന്നെമാത്രം ആശ്രയിച്ച്‌ ജീവിക്കുന്നുവെന്നും അദ്ദേഹം തൊഴില്‍രഹിതനാണെന്നും ഇതിനായി മന്ത്രി സത്യപ്രസ്താവന നടത്തിയിരുന്നു. 2016 സെപ്റ്റംബറില്‍ രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു ഭാസ്കരനെ ആശു​പത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്റെ ചികിത്സച്ചെലവായി അരലക്ഷത്തിലേറെ രൂപയും കൈപ്പറ്റി. 7150 രൂപ പ്രതിദിന വാടകയുള്ള സ്യൂട്ട് റൂമാണ് ആശു​പത്രിയില്‍ മന്ത്രിയും കുടുംബവും ഉപയോഗിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സമയത്ത് ഭാസ്കരന്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. എന്നിട്ടും തൊഴിൽ രഹിതനാണെന്നു വ്യാജമായിരുന്നു സത്യപ്രസ്താവന. കണ്ണൂര്‍ ജില്ലയിലെ പഴശ്ശി വെസ്റ്റ് എല്‍.പി. സ്കൂളിലെ പ്രധാനാധ്യാപക പദവിയില്‍നിന്ന് വിരമിച്ചയാളാണ് ഭാസ്കരന്‍.

ശൈലജയുടെ നടപടിക്കെതിരേ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്‍ വിജിലന്‍സില്‍ പരാതിനല്‍കി.പി.സി. ജോര്‍ജ് ,ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ , എന്‍.ജി.ഒ. അസോസിയേഷന്‍ മുന്‍പ്രസിഡന്റ് കമ്പറ നാരായണന്‍ റണ്ണിവർ മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button