KeralaLatest NewsNews

മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹംകൊണ്ടാണ് കാനം ഇങ്ങനെ പ്രതികരിക്കുന്നത്; സിപിഐക്കെതിരെ ആഞ്ഞടിച്ച് സിപിഎം

പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സി.പി.ഐക്കും കാനം രാജേന്ദ്രനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ അതിയായ ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് എല്‍ഡിഎഫില്‍ നിന്നുകൊണ്ടുതന്നെ മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി വാര്‍ത്തകളില്‍ നിറയാന്‍ ശ്രമിക്കുന്നതെന്നുമാണ് സി.പി.എമ്മിന്റെ വാദം.

ജില്ലയിലെ ഏരിയ ഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികളെല്ലാം സി.പി.ഐക്കെതിരെ വളരെ രൂക്ഷമായാണ് സംസാരിച്ചത്. സി.പി.ഐ മുന്നണിയില്‍ വേണമോ വേണ്ടയോ എന്ന കാര്യം മുന്നണി ചര്‍ച്ച ചെയ്യണമെന്നും ജില്ലാ ഘടകത്തില് ആവശ്യമുയര്‍ന്നു.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിതത്തെ തകര്‍ക്കുന്ന നിലയിലാണ് സി.പി.ഐയുടെ പ്രവര്‍ത്തനം. സി.പി.ഐയാണ് ഇപ്പോള്‍ യഥാര്‍ത്ഥ പ്രതിപക്ഷം എന്നും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. ജില്ലയിലെ വിവിധ ഏരിയ കമ്മറ്റികളുടെ ഇന്നലത്തെ ഗ്രൂപ്പ് ചര്‍ച്ചകളിലും സി പി ഐക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉണ്ടായത്.

അടൂര്‍ എംഎല്‍എയായ ചിറ്റയം ഗോപകുമാര്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയിപ്പിക്കില്ലെന്ന പരാമര്‍ശവും പന്തളം ഏരിയാ കമ്മറ്റി ഇന്നലെ ഉയര്‍ത്തിയിരുന്നു. ജില്ലയിലെ എല്ലാ ഏരിയ ഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സിപിഐക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button