Latest NewsNewsInternational

വാഹനാപകടത്തിൽ നിരവധി മരണം

നെയ്റോബി: കെനിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ അപകടം. 36 പേര്‍ അപകടത്തിൽ മരിച്ചു.അപകടം നടന്നത് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് കെനിയയിലെ മിഗയിലാണ്. ബുസിയയില്‍ നിന്നും നെയ്റോബിയിലേക്കു പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

46 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. രണ്ടു വാഹനങ്ങളുടേയും ഡ്രൈവര്‍മാര്‍ അപകടത്തില്‍ മരിച്ചു. പരിക്കേറ്റ 18 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആറു പേര്‍ മരണത്തിനു കീഴടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button