Latest NewsNewsInternational

മരണാനന്തര ചടങ്ങിനിടെ ചാവേര്‍ ആക്രമണം; നിരവധി മരണം

കാബൂള്‍: മരണാനന്തര ചടങ്ങിനിടെ അഫ്ഗാനിസ്താനില്‍ ചാവേര്‍ ആക്രമണം. അപകടത്തിൽ 15 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടന്നത് കിഴക്കന്‍ അഫ്ഗാനിസ്താനിലെ നന്‍ഗര്‍ഹറിലെ ബെഹ്സുദ് ജില്ലയിലാണ്. ഹസ്കാ മിനയിലെ മുന്‍ ഗവര്‍ണറുടെ മരണാനന്തര ചടങ്ങുകള്‍ക്കിടെയായിരുന്നു ആക്രമണം.

അക്രമി മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ഇടയില്‍ കടന്ന് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരും പരിക്കേറ്റവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സാധാരണക്കാരാണ്. ഇതുവരെ ആരും ആക്രമണത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button