Latest NewsNewsGulf

ഉപരോധം തുടരുമ്പോഴും പുതുവത്സര ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍ക്കാതെ ഖത്തര്‍

 

ദോഹ: ഉപരോധം തുടരുമ്പോഴും, പുതുവത്സരത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ സജീവമാക്കി ഖത്തര്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നിരവധി ഓഫറുകളാണ് വിപണി ഒരുക്കിയിരിക്കുന്നത്.

പുത്തന്‍ ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ആഭരണങ്ങള്‍, അലങ്കാര ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്കും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും വന്‍ ഓഫറുകള്‍ നല്കാനൊരുങ്ങുകയാണ് കമ്പനികള്‍.

അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് ഉള്‍പ്പെടെ പത്തുമുതല്‍ അമ്പത് ശതമാനം വരെ വിലക്കിഴിവാണ് ഒട്ടുമിക്ക ഹൈപ്പര്‍മാര്‍ക്കറ്റുകളിലുമുള്ളത്. ഗള്‍ഫ് രാജ്യത്തിന്റെ ഉപരോധം തുടരുമ്പോഴും രാജ്യത്തെ ആഘോഷങ്ങളും വിനോദപരിപാടികളും സജീവമാണ്.

പുതുവത്സര വിഭവങ്ങളുമായി ഭക്ഷണശാലകളും ഉപഭോക്താക്കളെ വരവേല്‍ക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close