Latest NewsNewsInternational

യുഎസ് ഡ്രോണ്‍ ആക്രമണം, 11 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനിലെ നങ്ഗ്രഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 11 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ ആര്‍മിയുടെ 201-ാം സിലബ് കോര്‍പ്‌സ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യോമാക്രമണം നടന്നത് ദെഹ് ബല ജില്ലയിലാണെന്നാണ് പറയുന്നത്.

എന്നാല്‍ പ്രവിശ്യാ ഭരണകൂടം പറയുന്നത് ഹസ്‌ക മിന ജില്ലയിലാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്നാണ്. കഴിഞ്ഞ വ്യാഴാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ആഴ്ച യുഎസ് വ്യോമാക്രമണത്തില്‍ 15 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്താനില്‍ ഐ.എസ് ഭീകരര്‍ പിടിമുറുക്കിയ പ്രവിശ്യയാണ് നങ്ഗ്രഹാര്‍ .

shortlink

Related Articles

Post Your Comments

Related Articles


Back to top button