KeralaLatest News

ശബരിമലയിലേക്ക് മദ്യവുമായിപോയ രാഷ്ട്രീയ പാര്‍ട്ടി അംഗത്തെ പൊലീസ് പിടികൂടി

പമ്പ: ശബരിമലയിലേക്ക് മദ്യവുമായിപോയ രാഷ്ട്രീയ പാര്‍ട്ടി അംഗത്തെ പൊലീസ് പിടികൂടി. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പത്തനംതിട്ട കുമ്പഴ സി.പി.എം. ലോക്കൽ കമ്മറ്റി അംഗം പി.ആർ.പ്രകാശിനെ പിടികൂടിയത്. ശബരിമലയിൽ കച്ചവടം നടത്തുന്നയാളാണ് പ്രകാശ്.

അഞ്ചു കുപ്പി മദ്യമാണ് പ്രകാശ് ഉൾപ്പെട്ട സംഘത്തിൽ നിന്ന് കണ്ടെടുത്തത്. വാഹനവും കസ്റ്റഡിയിലെടുത്തെന്നും കേസെടുത്ത ശേഷം ഇവരെ റിമാന്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button