Latest NewsInternational

ബസപകടം ; മരണസംഖ്യ ഉയർന്നു

ലിമ: പെറുവിലെ ബസപകടത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. പെറു നഗരത്തില്‍ നിന്ന് ഏറെ മാറിയുള്ള ബീച്ചിന് സമീപത്തുകൂടി കടന്നു പോകുന്ന വീതി കുറഞ്ഞ റോഡിലെ ” ചെകുത്താന്‍ വളവ്’ എന്നറിയപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഏകദേശം 57 പേര്‍ അപകട സമയത്ത് ബസിനുള്ളിലുണ്ടായിരുന്നു . 36 മൃതദേഹങ്ങൾ പുറത്തെടുത്തു. 12 മൃതദേഹങ്ങൾ കൂടി ബസിനുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്നും അധികൃതർ പറഞ്ഞു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. നഗരത്തില്‍ നിന്ന് ഏറെ വിട്ടുമാറിയുള്ള സ്ഥലത്താണ് അപകടം നടന്നത് എന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി. ഇവിടേക്ക് എത്തിച്ചേരാന്‍ ഈ ഒരു റോഡ് മാത്രമേ ഉള്ളുവെന്നാണ് വിവരം. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button