KeralaLatest NewsNews

കാനത്തിന്റെ നാട്ടില്‍പോലും സിപിഐയ്ക്ക് സ്വാധീനമില്ല; സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഎം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്

കോട്ടയം: സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഎം കോട്ടയം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. സിപിഐയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും കേരള കോണ്‍ഗ്രസുമായുള്ള ബന്ധത്തെ സ്വാഗതം ചെയ്യുന്നതുമാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട്. സിപിഐയുടെ ശക്തി കുറഞ്ഞെന്നും പാര്‍ട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രന്റെ സ്വന്തം ജില്ലയായ കോട്ടയത്തെ പ്രധാന ശക്തികേന്ദ്രമായ വൈക്കത്ത് പോലും സിപിഐയ്ക്ക് സ്വാധീനമില്ലെന്നും ജില്ലാ പഞ്ചായത്തില്‍ മാണിയുമായി ഉണ്ടാക്കിയ സഖ്യം സംസ്ഥാനത്ത് മാതൃകയാക്കാവുന്നതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം ഏര്യാ സമ്മേളനങ്ങളില്‍ വിഭാഗിയതയുണ്ടായതായും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടം തുടര്‍ന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കഴിയാതിരുന്നത് പോരായ്മയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ച ഇന്ന് നടക്കും. സിപിഐയുടെ ശക്തി കുറഞ്ഞ ഇടങ്ങളില്‍ ബിജെപി കരുത്താര്‍ജിക്കുന്നുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഏര്യാ സമ്മേളനങ്ങളിലെ വിഭാഗിയതയെക്കുറിച്ചും പുതുപ്പള്ളിയിലേയും പാലയിലേയും ഏര്യ സെക്രട്ടറിമാര്‍ തോറ്റതിനെപ്പറ്റിയും കമ്മീഷന്‍ അന്വേഷിക്കും.

 

Tags

Post Your Comments


Back to top button
Close
Close