KeralaLatest NewsNews

കോട്ടയം മോഡല്‍ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കും: കോടിയേരി

കോട്ടയം: കോട്ടയം മോഡല്‍ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയുടെ നിലപാട് അറിഞ്ഞ ശേഷം അക്കാര്യം പാര്‍ട്ടിയും എല്‍ഡിഎഫും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കേരള കോണ്‍ഗ്രസ് (എം) അടക്കമുള്ള പാര്‍ട്ടികളുമായി സഹകരണം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

എന്നാല്‍ ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കെഎം മാണിയാണെന്നും സിപിഐ ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്യ്ത ശേഷമാവും അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എം മാണി യു ഡി എഫിലേക്കോ…?

Related Articles

Post Your Comments


Back to top button