Latest NewsNewsIndia

കാമുകിക്ക് മറ്റൊരു ബോയ് ഫ്രണ്ട് ഉണ്ടെന്ന കണ്ടെത്തൽ: കോടികൾ യുവതിക്കായി മുടക്കിയ യുവാവ് ചെയ്‌തത്‌

മുംബൈ: കാമുകിക്ക് താനല്ലാതെ മറ്റൊരു ബോയ്ഫ്രണ്ട് ഉണ്ടെന്ന സംശയത്തില്‍ വിവാഹിതനായ യുവാവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ഡാന്‍സ് ബാറിലെ നിത്യസന്ദര്‍ശനത്തില്‍ കണ്ടുമുട്ടിയ യുവതിയുമായി പ്രണയത്തിലാകുകയും തുടർന്ന് യുവതിക്കായി രണ്ട് കോടി രൂപ ചിലവഴിക്കുകയും ചെയ്തു. യുവതിയുമായുള്ള അവിഹിത ബന്ധം വളര്‍ന്നപ്പോള്‍ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോകുകയും ചെയ്തു. പഞ്ചാബിലെ ഭട്ടിന്‍ഡ സ്വദേശിനിയായ ജ്യോതി സുര്‍ജീത് സിംഗാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ജ്യോതിയുടെ കാമുകന്‍ പ്രിതേഷ് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഡാന്‍സ് ബാറുകള്‍ സന്ദര്‍ശിക്കാറുള്ള പ്രിതേഷ്, അവിടങ്ങളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിക്കുന്ന ജ്യോതിയുമായി അടുപ്പത്തിലായി. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഡിസംബര്‍ അവസാന ആഴ്ച പ്രിതേഷിനെ കാണാനായി ജ്യോതി ടിമ്പയിലെത്തി. ഡിസംബര്‍ 27 ന് പ്രിതേഷിന്റെ ജന്മദിനാഘോഷത്തില്‍ പങ്കാളിയാകാനാണ് യുവതി എത്തിയത്.

തുടര്‍ന്ന് ഡിസംബര്‍ 28 ന് ഇരുവരും മുംബൈയിലേക്ക് പോയി. പുതുവര്‍ഷപ്പിറവി ആഘോഷിക്കാനായിരുന്നു ആ യാത്ര. ആഘോഷം കഴിഞ്ഞു ഇരുവരും ടിമ്പയിലേക്ക് തിങ്കളാഴ്ച മടങ്ങുകയും ചെയ്തു. തുടർന്ന് ചൊവ്വാഴ്ച രാവിലെ ജ്യോതിയുമായി പ്രിതേഷ് തന്റെ ഫാമിലെത്തി. ഇവിടേക്ക് ജ്യോതിയുടെ ഡ്രൈവര്‍ സന്ദീപ് സിങ്ങും അയാളുടെ ഭാര്യയും വന്നിരുന്നു. എന്നാല്‍ ഫാമില്‍ വെച്ച്‌ പ്രിതേഷ് ജ്യോതിയുമായി വഴക്കിടുകയും അരിവാള്‍ ഉപയോഗിച്ച്‌ കഴുത്തറുക്കുകയുമായിരുന്നു.

തങ്ങളെയും ആക്രമിക്കുമെന്ന് ഭയന്ന സന്ദീപും ഭാര്യയും പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട പ്രീതേഷിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തു. താന്‍ രണ്ട് കോടി രൂപ ജ്യോതിക്കായി ചെലവഴിച്ചിട്ടുണ്ടെന്നും എന്നാല്‍ യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്നും പ്രിതേഷ് പറഞ്ഞു. കൂടാതെ ജ്യോതിയുമായുള്ള ബന്ധം തന്റെ കുടുംബം തകർക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള വഴക്കായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്.

Related Articles

Post Your Comments


Back to top button