CinemaLatest NewsIndiaNews

ദീപിക-രണ്‍വീര്‍ വിവാഹം നടന്നു…?

ranveer ബോളിവുഡിലെ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ബോളിവുഡ് താരങ്ങളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. പറഞ്ഞും പറയാതെയും അനുഷ്ക-കോഹിലിയുടെ വിവാഹം ഇതിനോടകം നിരവധി തവണ നടന്നു. എന്നാല്‍ ആരാധകരുടെ കാത്തിരിപ്പും പ്രതീക്ഷയും നീളുകയാണ് എന്നായിരിക്കും ആ വിവാഹം. അതേസമയം, കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ദീപികയുടെ വിവാഹ നിശ്ചയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നിരുന്നു.

വിവാഹം അടുത്തു തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപികയുടെ പിറന്നാള്‍ ദിനമായ ഇന്ന് ശ്രീലങ്കയില്‍ വെച്ച്‌ വിവാഹ നിശ്ചയം നടക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന വാദവുമായി രണ്‍വീറിന്റെ മാനേജ്മെന്റ് കമ്പനി വൈആര്‍എഫ് ടാലന്റ് രംഗത്തെത്തിയിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ശ്രീലങ്കയില്‍വെച്ചാണ് വിവാഹമെന്നാണ് അഭ്യൂഹങ്ങള്‍. ഇരു താരങ്ങളും കുടുംബസമേതം ഒന്നിച്ച്‌ മാലെദ്വീപില്‍ പുതുവര്‍ഷം ആഘോഷിച്ചതോടെയാണ് വിവാഹ വാര്‍ത്തകള്‍ അതിവേഗത്തില്‍ പരന്നത്.

ഇടയ്ക്ക് പിണക്കങ്ങളും പിരിയലുമൊക്കെ ഉണ്ടായെങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും കടുത്ത പ്രണയത്തിലാണ്. 2013ല്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാംലീല എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒന്നിക്കുന്നത്. രാംലീലക്കും, ബജിറാവോ മസ്താനിക്കും ശേഷം ഇരുവരും ഒന്നിച്ചെത്തുകയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ തന്നെ പത്മാവതിയിലൂടെ. വിരാടിനേയും അനുഷ്കയേയും വിരുഷ്കയാക്കിയതു പോലെ ആരാധകര്‍ ദീപികയേയും റണ്‍വീറിനേയും “ദീപ്വീര്‍” ആക്കി. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സപ്രസാണ് വാര്‍ത്ത പുറത്ത വിട്ടത്.

Tags

Related Articles

Post Your Comments


Back to top button
Close
Close