KeralaLatest NewsNews

സി.പി.എമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സി.പി.ഐ; സി.പി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

കട്ടപ്പന: സി.പി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ. സി.പി.എമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സി.പി.ഐ എന്നും അങ്ങനെയാണെങ്കില്‍ നോട്ടീസ് തരാതെ ഒഴിപ്പിക്കാമെന്നും സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍. കെ.എം. മാണിയെ മുന്നണിയില്‍ എടുക്കണമെന്ന് പറയുന്ന സഖാക്കളുടെ അഭിപ്രായത്തിനു മുന്നില്‍ ശിരസു നമിക്കുന്നുവെന്നും ശിവരാമന്‍ പറഞ്ഞു.

സി.പി.എമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ശിവരാമന്റെ പ്രതികരണം. മുന്നണി യോഗത്തിലെ തീരുമാനം അട്ടിമറിക്കുന്നത് സി.പി.ഐ അല്ലെന്നും എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Post Your Comments


Back to top button
Close
Close