KeralaLatest NewsNews

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തു: കെകെ പ്രേമന് ലോക്കല്‍ സെക്രട്ടറി സ്ഥാനം തെറിച്ചു

കണ്ണൂര്‍: ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഐഎം പാനൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെകെ പ്രേമനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ആര്‍എസ്‌എസിന്റെ പോഷകസംഘടനയായ സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാണ് നടപടി. ഇന്ന് ചേര്‍ന്ന പാനൂര്‍ ഏരിയാ കമ്മറ്റി യോഗമാണ് നടപടി കൈക്കൊണ്ടത്. ജനുവരി നാലിനാണ് പ്രേമന്‍ ആര്‍എസ്‌എസിന്റെ പരിപാടിയില്‍ പങ്കെടുത്തത്.

ആര്‍എസ്‌എസിന്റെ സേവനവിഭാഗമായ സേവാഭാരതിയുടെ പാനൂര്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യുപി സ്കൂളില്‍ നടന്ന പരിപാടിയിലാണ് കെകെ പ്രേമന്‍ പങ്കെടുത്തത്. പാനൂരില്‍ ആര്‍എസ്‌എസ്-സിപിഐഎം സംഘര്‍ഷം തുടരുന്നതിനിടെ സിപിഐഎം നേതാവ് ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തത് പാർട്ടിക്കുള്ളിൽ വിവാദമായിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Related Articles

Post Your Comments


Back to top button