KeralaLatest NewsNews

സർക്കാർ ചിത്രലേഖയുടെ വീടും സ്ഥലവും തിരിച്ചു പിടിച്ചപ്പോൾ പുതിയ വീടും സ്ഥലവും നൽകാനൊരുങ്ങി സേവാ ഭാരതി

കണ്ണൂർ : കേരള സർക്കാരിന്റെ പകപോക്കലിനിരയായി തെരുവിലേക്കിറങ്ങേണ്ടി വരുന്ന ദളിത് വനിതാ ഓട്ടോ ഡ്രൈവർ ചിത്രലേഖക്ക് സഹായഹസ്തവുമായി സേവാഭാരതി. സർക്കാർ ഏറ്റെടുത്ത വീടും സ്ഥലവും സന്ദർശിച്ച സേവാഭാരതി പ്രവര്‍ത്തകര്‍ ചിത്രലേഖയ്ക്ക് മറ്റൊരു വീടും സ്ഥലവും നല്‍കാമെന്ന് ഉറപ്പ് നല്‍കി.വീടും സ്ഥലവും സ്വീകരിക്കാൻ ഇവർ സന്നദ്ധത അറിയിക്കുകയും ചെയ്തു.

പയ്യന്നൂർ എടാട്ട് സ്വദേശിനിയായ ചിത്രലേഖ സമരം ചെയ്തു നേടിയ 5 സെന്റ് ഭൂമിയാണ് സർക്കാർ റദ്ദാക്കിയത്.സന്നദ്ധ സംഘടനയുടെ സഹായത്തോടെ അഞ്ചു സെന്റിൽ വീടു പണി പൂർത്തിയാവാനിരിക്കെയായിരുന്നു സർക്കാരിൽ നിന്നുള്ള ഇരുട്ടടി.സിപിഎമ്മിന്റെ ജാതിവിവേചനത്തിനെതിരെ പോരാടിയത്തിന്റെ പകയാണ് തന്നോട് തീർത്തതെന്നാണ് ചിത്ര ലേഖയുടെ ആരോപണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button