Latest NewsKeralaNews

കോവിഡ് വ്യാപനത്തിനിടയിലും കേരളത്തിന് കൈത്താങ്ങ്; 30 ലക്ഷം രൂപയുടെ ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ എത്തിച്ച് സേവാഭാരതി

എറണാകുളം: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും കേരളത്തിന് കൈത്താങ്ങായി സേവാഭാരതി. ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി ഓക്സിജൻ കോൺസൺട്രേറ്ററുകൾ സേവാഭാരതി സംസ്ഥാനത്ത് എത്തിച്ചു. സേവാ ഇന്റർനാഷണലാണ് കേരളത്തിലേക്ക് ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ അയച്ചത്. സേവാഭാരതി കേരളത്തിന് വേണ്ടി സി ബി രാമചന്ദ്രൻ, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി , അഡ്വ. ശ്രീനാഥ്, ജില്ലാ പ്രചാർ പ്രമുഖ് എന്നിവർ ചേർന്ന് കോൺസൺട്രേറ്ററുകൾ ഏറ്റുവാങ്ങി.

Read Also: സത്യപ്രതിജ്ഞയ്ക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് , ഇക്കാര്യങ്ങള്‍ കൈയില്‍ കരുതണം : ചീഫ്‌സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി

60,000 രൂപ വീതം വിലയുള്ള 50 ഓക്സിജൻ കോൺസൺട്രേറ്ററുകളാണ് സേവാഭാരതി കേരളത്തിലെത്തിച്ചത്. ആകെ 30 ലക്ഷം കോൺസൺട്രേറ്ററുകൾ സംസ്ഥാനത്തെത്തി. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ ആശുപത്രികളിലും ഇവ വിതരണം ചെയ്യും.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് സേവാഭാരതി. കോവിഡ് ബാധിച്ചവർക്ക് ആവശ്യ സാധനങ്ങൾ എത്തിച്ചു നൽകാനും പൊതുസ്ഥലങ്ങളിൽ അണുനശീകരണം നടത്താനുമെല്ലാം സേവാഭാരതി പ്രവർത്തകർ മുന്നിൽ തന്നെയുണ്ട്.

Read Also: വിവാഹ സത്ക്കാരത്തിനിടെ പ്ലേറ്റിനെ ചൊല്ലി തർക്കം; ഒടുവിൽ വധുവിന്റെ അമ്മാവനെ കുത്തിക്കൊന്ന് വരന്റെ ബന്ധു

shortlink

Related Articles

Post Your Comments

Related Articles


Back to top button