KeralaLatest NewsNews

സത്യപ്രതിജ്ഞയ്ക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് , ഇക്കാര്യങ്ങള്‍ കൈയില്‍ കരുതണം : ചീഫ്‌സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകിട്ട് 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുമെന്ന് ചീഫ്‌സെക്രട്ടറി അറിയിച്ചു. സെക്രട്ടറിയേറ്റിന് സമീപമുളള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 2.45ന് തന്നെ ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. വരുന്നവര്‍ 48 മണിക്കൂറിനകം എടുത്തിട്ടുളള ആര്‍.ടി.പി.സി.ആര്‍,ട്രൂനാറ്റ്, ആര്‍.ടി ലാബ് എന്നിവയുടെ നെഗറ്റീവ് റിസള്‍ട്ടോ, കൊവിഡ് വാക്സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം.

Read Also : സത്യപ്രതിജ്ഞ നടക്കും മുമ്പെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ജോലിക്കാരന് കൊവിഡ്

ചടങ്ങിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനയ്ക്കുളള സൗകര്യം എം.എല്‍.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് ഒന്നിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്സ് ഒന്ന്, പ്രസ്‌ക്‌ളബ് എന്നിവയുടെ സമീപത്തുളള ഗേറ്റുവഴി മാത്രമേ അകത്ത് പ്രവേശിക്കാവൂ.

പങ്കെടുക്കുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത് കാര്‍പാര്‍ക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ ക്യാമ്പസ്, സെക്രട്ടറിയേറ്റ് അനക്സ് രണ്ട് മന്ദിരം, കേരള സര്‍വകലാശാല ക്യാമ്പസ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ.സംസ്‌കൃത കോളേജ് എന്നിവിടങ്ങളിലാണ്. പങ്കെടുക്കുന്നവരുടെ ക്ഷണക്കത്തില്‍ തന്നെ ഗേറ്റ് പാസും കാര്‍ പാസും ഉണ്ടാകും.

സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും ഇരട്ടമാസ്‌ക് ധരിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button