Latest NewsNewsGulf

നറുക്കെടുപ്പില്‍ വിജയിയായ പൗരനെ അന്വേഷിച്ച് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍

ദുബായ്: നറുക്കെടുപ്പില്‍ വിജയിയായ പൗരനെ അന്വേഷിച്ച് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിയായ പാക്കിസ്ഥാന്‍ പൗരനെയാണ് അധികൃതര്‍ അന്വേഷിക്കുന്നത്. പത്ത് ലക്ഷം ഡോളര്‍ രൂപയാണ് സമ്മാനമായി ലഭിച്ചത്. ഖാന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. 1915 എന്നതാണ് ടിക്കറ്റ് നമ്പര്‍. ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും യാതൊരുവിധ വിവരവും ലഭിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു.

0549 എന്ന ടിക്കറ്റ് നമ്പറിനാണ് കാര്‍ ലഭിച്ചത്. ക്ലാര ലസ്റാദോ എന്ന ഇന്ത്യന്‍ യുവതിക്ക് ബിഎംഡബ്ല്യൂ എസ് 1000 എക്സ് ആര്‍ മോട്ടോര്‍ബൈക്കും റഷ്യന്‍ സ്വദേശിനിയായ മിത്രിക്ക് ബിഎം ഡബ്ല്യൂ ആര്‍ 1200 ആര്‍ എസ് ബൈക്കും ലഭിച്ചു. മറ്റു മൂന്നു പേരും സമ്മാനത്തിനര്‍ഹരായിട്ടുണ്ട്. സുബാന മിസോഗാമി എന്ന ജപ്പാനീസ് സ്വദേശിനിക്ക് ബിഎംഡബ്ല്യൂ ഐ8 ക്രിസ്റ്റല്‍ കാര്‍ സമ്മാനമായി ലഭിച്ചു. അവധി ദിനത്തില്‍ ഇന്ത്യയിലേക്ക് പോകുന്നതിനിടെയാണ് ക്ലാര കൂപ്പണ്‍ എടുത്തത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Post Your Comments


Back to top button