Latest NewsNewsIndia

സഹപാഠിയുടെ പണം മോഷ്ടിച്ചെന്ന് സംശയം, രണ്ട് വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധിച്ചു

ഇന്‍ഡോര്‍: സഹപാഠിയുടെ പണം മോഷ്ടിച്ചു എന്ന ആരോപണത്തില്‍ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധിച്ചു. മധ്യപ്രദേശിലെ അലിരാജ്പൂരിലുള്ള ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അധ്യാപികമാരാണ് കുട്ടികളെ നഗ്നരാക്കി പരിശോധിച്ചത്.

സംഭവത്തില്‍ കുട്ടികള്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കി. രണ്ട് അധ്യാപികമാരുടെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്. മാത്രമല്ല മാതാപിതാക്കള്‍ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയും വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കി.

സംഭവത്തില്‍ തങ്ങള്‍ക്ക് പരാതി ലഭിച്ചുവെന്നും ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആരോപണ വിധേയരായ രണ്ട് അധ്യാപികമാരെയും സസ്‌പെന്റ് ചെയ്തു.

തന്റെ പണം മോഷ്ടിക്കപ്പെട്ടുവെന്ന് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പളിന് പരാതി നല്‍കി. തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളെ മോഷണകുറ്റം ആരോപിച്ച് ഒരു മുറിയില്‍ കൂട്ടിക്കൊണ്ട് വരികയും അധ്യാപികമാര്‍ ചേര്‍ന്ന് കുട്ടികളുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞ് പരിശോധന നടത്തുകയുമായിരുന്നു.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Post Your Comments


Back to top button