Latest NewsKeralaNews

നിര്‍ധനയായ പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ ആതിരയെന്ന യുവതി കൂട്ടിക്കൊണ്ടുപോയി നിരവധി പേര്‍ക്ക് കാഴ്ചവച്ച സംഭവം: ഇടതു-വലതു മുന്നണികളുടെ നിശബ്ദതയില്‍ സംശയം-ബി.ജെ.പി

ആലപ്പുഴ•ആലപ്പുഴ മംഗലം സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ കേസിൽ പ്രതികളാണ് എന്ന വിവരം ഞെട്ടിക്കുന്നതാണ്. അതുകൊണ്ടു തന്നെ കേസ് അന്വേഷണം അട്ടിമറിക്കപ്പെടും എന്ന ആശങ്കയും ജനത്തിനുണ്ട്. ഇടതു-വലതു മുന്നണികൾ ഈ വിഷയത്തിൽ നിശബ്ദത പാലിക്കുന്നതും സംശയമുണർത്തുന്നു. അതുകൊണ്ടുതന്നെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും അന്വേഷിക്കണം.

You may like this: പെണ്‍കുട്ടിയെ പതിവായി രാത്രിയില്‍ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോകുന്നു: യുവതിയെ നാട്ടുകാര്‍ പിടികൂടി

ഇവ കണക്കിലെടുത്ത് ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ കേസ് നിഷ്പക്ഷമായി അന്വേഷിക്കണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകും.

കൂടാതെ പീഡനത്തിനിരയായ നിർദ്ധനയായ കുട്ടിക്കും കുടുംബത്തിനും സർക്കാർ സംരക്ഷണവും ആവശ്യമായ സാമ്പത്തിക സഹായവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി എൽ.പി.ജയചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, ജി. മോഹനൻ, മണ്ഡലം ഭാരവാഹികളായ കെ.പി.സുരേഷ് കുമാർ, എൻ.ഡി.കൈലാസ്, വാസുദേവക്കുറുപ്പ് എന്നിവർ സംസാരിച്ചു.

You may like this: വിദ്യാര്‍ഥിനിയെ ബന്ധു രാത്രിയില്‍ വീട്ടില്‍ നിന്ന് കൂട്ടികൊണ്ടു പോകുന്ന സംഭവം : പുതിയ വഴിത്തിരിവിലേയ്ക്ക് : കൊണ്ടുപോയത് പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് വേണ്ടി : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ബുധനാഴ്ചയാണ് പുന്നപ്ര സ്വദേശിയായ ആതിര (24) യെ വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്നു പോലീസില്‍ ഏല്‍പ്പിച്ചത്. കുറച്ചു നാളായി പെണ്‍കുട്ടിയെ രാത്രി വൈകി കൂട്ടിക്കൊണ്ടു പോകുന്നതു ശ്രദ്ധയില്‍ പെട്ടതോടെയാണ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ റിസോര്‍ട്ടുകളിലേക്കാണ് രാത്രിയില്‍ കൊണ്ടുപോയിരുന്നതെന്ന് തെളിഞ്ഞു.

തന്നെ സ്വകാര്യ റിസോര്‍ട്ടില്‍ നാര്‍ക്കോട്ടിക് സെല്ലിലെ പോലീസുകാരന് എത്തിച്ചു നല്‍കിയിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. മദ്യം കുടിപ്പിച്ചു മയക്കിക്കിടത്തിയ ശേഷമായിരുന്നു തന്നെ പോലീസുകാരന്‍ പീഡിപ്പിച്ചിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി വനിതാ എസ്‌ഐ എ.ജെ. ശ്രീദേവി പറഞ്ഞു. അറസ്റ്റു ചെയ്ത ആതിരയെ കേസെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും തുടരന്വേഷണത്തിനും ആലപ്പുഴ ഡിവൈഎസ്പി പി.വി ബേബിയെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ അറിയിച്ചിരുന്നു.

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി പെണ്‍കുട്ടിയ നിരവധി പേര്‍ പീഡിപ്പിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button