KeralaLatest NewsNews

സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്

മേലുകാവ്: മേലുകാവില്‍ സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. ഇന്നു രാവിലെ ഒന്‍പതോടെ ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടില്‍ കാഞ്ഞിരംകവല വടക്കും ഭാഗത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ഈരാറ്റുപേട്ടയില്‍ നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും, തൊടുപുഴയില്‍ നിന്ന് ഈരാറ്റുപേട്ടയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിന്റെ വിതിക്കുറവും അമിതവേഗവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. .

shortlink

Post Your Comments


Back to top button