Latest NewsNewsIndia

പശുക്കളുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധം; യുവാവ് പോലീസ് പിടിയില്‍

വഡോദര: പശുക്കളുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് റതോഡിയ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്.

പശുക്കളുടെ ഉടമ ലാല്‍ജി റബാരിയുടെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പശുക്കളെ കെട്ടിയിരിക്കുന്നിടത്ത് ഒരാള്‍ നില്‍ക്കുന്നത് ലാല്‍ജി കണ്ടിരുന്നു. ജോലിക്കാര്‍ ഉള്ളതിനാല്‍ ലാല്‍ജി അത് കാര്യമാക്കിയില്ല.

എന്നാല്‍ രാവിലെ നോക്കിയപ്പോഴാണ് ജീവന്‍ പോയ നിലയില്‍ പശുവിന്റെ കാലുകള്‍ കയര്‍ ഉപയോഗിച്ച് കെട്ടിയിരിക്കുന്നത് കണ്ടത്. സംഭവത്തില്‍ ലാല്‍ജി ജോലിക്കാരെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി ആരെന്ന് മനസിലാകുന്നത്. ജോലിക്കാരില്‍ ഒരാളായ റതോഡിയായിരുന്നു പ്രതി. ഇതിന് മുമ്പും ഇയാള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്തിരുന്നു. തുടര്‍ന്ന് ലാല്‍ജി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

റതോഡിയ കുറ്റസമ്മതം നടത്തിയെന്നാണ് വിവരം. മാത്രമല്ല അന്വേഷണത്തില്‍ ഇയാള്‍ക്ക്ളുടെ മാനസികനില ശരിയല്ലെന്ന് മനസിലായെന്നും പോലീസ് പറയുന്നു.

shortlink

Post Your Comments


Back to top button