Latest NewsNewsTechnology

ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കൾക്കൊരു സന്തോഷവാർത്ത

ഇന്‍സ്റ്റാഗ്രാമില്‍ നമ്മുടെ സുഹൃത്തുക്കൾ ഓൺലൈനിൽ വന്നാൽ നമ്മൾക്ക് അറിയാൻ കഴിയില്ല. എന്നാല്‍ ഇനിമുതല്‍ ഇന്‍സ്റ്റാഗ്രാമിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്കും വാട്ട്സ്ആപ്പും പോലെ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ആണോ എന്നും എപ്പോഴാണ് അവസാനം ഓണ്‍ലൈനില്‍ വന്നതെന്നും ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാമിലും കണ്ടെത്താൻ കഴിയും.

Read Also: വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടെന്ന കണ്ടെത്തൽ; വിശദീകരണവുമായി ഫെയ്‌സ്ബുക്ക്

അതേസമയം എല്ലാ ഫോളോവേർസിനും ഇക്കാര്യം അറിയാൻ സാധിക്കുമോയെന്നും അതോ ഇന്‍സ്റ്റാഗ്രാമിലെ മെസേജിങ് സംവിധാനമായ ഡയറക്ട് വഴി ഒരിക്കല്‍ ആശയവിനിമയം നടത്തിയവര്‍ക്ക് മാത്രമാണോ ഈ സംവിധാനമെന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല. ‘ലാസ്റ്റ് സീന്‍’ ഓപ്ഷന്‍ ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യവും ഇന്‍സ്റ്റാഗ്രാമിലുണ്ടാകുമെന്നാണ് സൂചന.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Tags

Related Articles

Post Your Comments


Back to top button
Close
Close