KeralaLatest NewsNews

രണ്ട് വർഷമായി ചികിത്സ സഹായം ആവശ്യപ്പെട്ട് ഗാനമേള; വാഹനത്തില്‍ പതിച്ചിരുന്ന ഫ്‌ളക്‌സിലെ നമ്പരില്‍ വിളിച്ച നാട്ടുകാർ ഞെട്ടി

നെ​ടു​​ങ്ക​​ണ്ടം: പ​​തി​​നൊ​​ന്നു വ​​യ​​സു​​കാ​​ര​​നു ചി​​കി​​ത്സാ​സ​​ഹാ​​യം എ​​ത്തി​​ക്കാ​​നെ​​ന്ന പേ​​രി​​ൽ ര​​ണ്ടു വ​​ർ​​ഷ​​മാ​​യി പി​​രി​​വു ന​​ട​​ത്തി​​യി​​രു​​ന്ന​​ സംഘത്തിലെ പ്രധാനി പിടിയിൽ. റാ​​ന്നി ഈ​​ട്ടി​​ച്ചോ​​ട് മു​​ക്ക​​ര​​ണ​​ത്തി​​ൽ വീ​​ട്ടി​​ൽ സാം​​സ​​ണ്‍ സാ​​മു​​വ​​ലി​​നെ (59) ആ​​ണ് നെ​​ടു​​ങ്ക​​ണ്ടം പോ​​ലീ​​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2014ൽ ​​ര​​ജി​​സ്റ്റ​​ർ ചെ​​യ്ത മു​​ക്ക​​ര​​ണ​​ത്ത് കാ​​രു​​ണ്യാ ചാ​​രി​​റ്റ​​ബി​​ൾ സൊ​​സൈ​​റ്റി​​യു​​ടെ മ​​റ​​വി​​ലാ​​ണ് ത​​ട്ടിപ്പ് നടത്തി വന്നിരുന്നത്. ത​​ട്ടി​​പ്പു​​സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു ര​​ണ്ടു​​പേ​​ർ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു.

വൈ​​ക​​ല്യം ബാ​​ധി​​ച്ച പ​​ത്തനാ​​പു​​രം സ്വ​​ദേ​​ശി​​യാ​​യ പ​​തി​​നൊ​​ന്നു വ​​യ​​സു​​കാ​​ര​​നു ചി​​കി​​ത്സാ​​സ​​ഹാ​​യം ന​​ൽ​​കു​​ന്ന​​തി​​നെ​​ന്ന വ്യാ​​ജേ​​ന​​യാ​​ണ് കേ​​ര​​ള​​ത്തി​​ൽ വ്യാ​​പ​​ക​​മാ​​യി ക​​രോ​​ക്കെ ഗാ​​ന​​മേ​​ള ന​​ട​​ത്തിയായിരുന്നു ഇവർ പണം പിരിച്ചിരുന്നത്. ക​​ഴി​​ഞ്ഞ ദി​​വ​​സം മാ​​ത്രം ഹൈ​​റേ​​ഞ്ച് മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു 13,000 രൂ​​പ​​യോ​​ള​​മാ​​ണ് ഇ​​വ​​ർ പി​​രി​​ച്ച​​ത്. പി​​രി​​ച്ചെ​​ടു​​ത്ത പ​​ണം നെ​​ടു​​ങ്ക​​ണ്ടം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button