KeralaLatest NewsNews

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ഇന്ന് നിര്‍ണായകം

അങ്കമാലി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളില്‍ കോടതി ഇന്നു വിധി പറയും. അങ്കമാലി കോടതിയാണ് ഇന്ന് വിധി പറയുന്നത്.

കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ രേഖകള്‍ പ്രതിയുടെ കൈയിലെത്തിയാല്‍ ഇരയെ അപകീര്‍ത്തിപ്പെടുത്താന്‍ സാധ്യത ഉണ്ടെന്ന തടസവാദമാണ് പോലീസ് കോടതിയില്‍ ഉന്നയിച്ചത്. രേഖകളും വീഡിയോ ദൃശ്യങ്ങളും കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ ദിലീപിന് നേരത്തെ അവസരം നല്‍കിയിരുന്നു.

 

Tags

Related Articles

Post Your Comments


Back to top button
Close
Close