KeralaCinemaLatest NewsNews

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഭാവന-നവീന്‍ വിവാഹം ഇന്ന്

കൊച്ചി: മലയാളത്തിന്റെ പ്രിയ നടി ഭാവന ഇന്ന് വിവാഹിതയാകും. കര്‍ണാടക സ്വദേശിയായ സിനിമാ നിര്‍മാതാവ് നവീന്‍ ആണ് വരന്‍. നവീനുമായി നാല് വര്‍ഷമായി പ്രണയത്തിലാണ് ഭാവന. തൃശൂര്‍ തിരുവമ്ബാടി ക്ഷേത്രത്തില്‍ വെച്ച്‌ രാവിലെ ഒന്‍പത് മണിക്കാണ് താലികെട്ട്. 10.30ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ ചടങ്ങ് നടക്കും. വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണമുള്ളൂ.

ഭാവന-നവീന്‍ വിവാഹ ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി നടന്ന മെഹന്ദി ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റില്‍ സിനിമ രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരവും ഒരുക്കിയിട്ടുണ്ട്.

ഭാവനയുടെ വിവാഹ തീയതി സംബന്ധിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കഴിഞ്ഞദിവസം കുടുംബം ഇത് സംബന്ധിച്ച്‌ സ്ഥിരീകരണം നല്‍കുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button