Latest News

പ്രണായഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ പതിനേഴുകാരന്‍ കുത്തി; ഗുരുതരാവസ്ഥയില്‍

വെല്ലൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനേഴുകാരിയെ പതിനേഴുകാരന്‍ കുത്തി പരുക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കോളജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പരിചയക്കാരായിരുന്നു. ഇരുവരും ഫോണ്‍ വിളിക്കുകയും എസ്എംഎസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഇത് കണ്ടെത്തിയതോടെ പരസ്പരം എസ്എംഎസുകള്‍ അയക്കുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ വിലക്കിയിരുന്നു.

മാതാപിതാക്കള്‍ എതിര്‍ത്തതോടെ ഇയാളുമായുള്ള ബന്ധം പെണ്‍കുട്ടി അവസാനിപ്പിച്ചു. എന്നാല്‍ പ്രതി വീണ്ടും പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ പ്രതിയുടെ വീട്ടില്‍ വിവരം അറിയിച്ചു. എന്നിട്ടും ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയുമായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം പെണ്‍കുട്ടി കോളജില്‍ നിന്ന് മടങ്ങി വരുന്ന വഴിക്ക് പ്രതി പിന്തുടര്‍ന്ന് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. തന്നെ തിരിച്ചു പ്രണയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നത്. എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യം നിരസിച്ചതോടെ കൈയില്‍ കരുതിയിരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ തുടയിലും ചെവിയുടെ ഭാഗത്തുമാണ് കുത്തേറ്റത്.

shortlink

Post Your Comments


Back to top button