Latest NewsNewsIndia

ഭര്‍ത്താവ് പിണങ്ങിപ്പോയി; മക്കളെ കൊന്ന ശേഷം ഭാര്യ ജീവനൊടുക്കി

ചെന്നൈ: ഭര്‍ത്താവ് പിണങ്ങിപ്പോയതിനെ തുടര്‍ന്ന് മക്കളെ കൊന്ന ശേഷം 35കാരി ജീവനൊടുക്കി. രണ്ടര വയസുള്ള ആണ്‍കുട്ടിയെയും അഞ്ച് മാസമായ പെണ്‍കുഞ്ഞിനെയും കൊന്നശേഷം ജിഹാന ഷാ എന്ന യുവതി തൂങ്ങി മരിക്കുകയായിരുന്നു. ചെന്നൈയിലെ സുബുര്‍ബാനില്‍ തിങ്കളാഴ്ചയാണ് സംഭവം.

തിങ്കളാഴ്ച രാത്രിയായിട്ടും ജിഹാനയെ ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടര്‍ന്ന് കുടുംബം ബന്ധുക്കാരനെ കാര്യം തിരക്കാന്‍ പറഞ്ഞ് വിടുകയായിരുന്നു. അപ്പോഴാണ് മക്കളും സുഹാനയും മരിച്ചു കിടക്കുന്നത് കാണുന്നത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ജിഹാന ജീവനൊടുക്കുകയായിരുന്നെന്നാണ് പ്രാധമിക നിഗമനം.

ഒരാഴ്ച മുമ്പ് ജിഹാനയുടെ ഭര്‍ത്താവ് സിരിക് ഷാ പിണങ്ങി പോയിരുന്നു. ഇയാളെ കണ്ടെത്തിയാല്‍ മാത്രമെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയു എന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് പിണങ്ങി പോയതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദമാണ് ജീവനൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.

ഗുജറാത്ത് സ്വദേശികളാണ് ഇവര്‍. സോഫ്‌റ്റ്വെയര്‍ സംബന്ധമായ ജോലിയാണ് സിരികിന്. പൊങ്കല്‍ അവധിക്ക് ദമ്പതികള്‍ ഗുജറാത്തില്‍ പോയിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുണ്ടായ വഴക്കിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. വീട് വിട്ടുപോയ സിരിക് ജോലി സ്ഥലത്തും എത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. സിരികുമായി ജിഹാന ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ഇക്കാര്യം ജിഹാന അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച അമ്മ ഫോണ്‍ വിളിച്ചെങ്കിലും ജിഹാന എടുത്തില്ല. പിന്നീട് ചെന്നൈയിലുള്ള ബന്ധുവിനോട് കാര്യം തിരക്കാന്‍ അമ്മ ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

shortlink

Post Your Comments


Back to top button