KeralaLatest NewsNews

പഞ്ചിങ് ഫലംകണ്ടുതുടങ്ങി; സെക്രട്ടേറിയറ്റില്‍ സ്ഥിരം വൈകിവരുന്നവരുടെ കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പഞ്ചിങ് ഫലംകണ്ടുതുടങ്ങി. പഞ്ചിംഗ് നടപടികള്‍ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പുതിയ രീതിയോട് അനുകൂലമായ നിലപാടാണ് ജീവനക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 2010 മുതല്‍ പഞ്ചിംഗ് തുടര്‍ന്നുവരുന്നുണ്ടെങ്കിലും 2018 ജനുവരി ഒന്നു മുതലാണ് സ്പാര്‍ക്കുമായി ബന്ധപ്പെടുത്തി പുതിയ പഞ്ചിംഗ് രീതി അവലംബിച്ചത്.

ജനുവരി ഒന്നു മുതല്‍ 22 വരെയുളള പഞ്ചിംഗ് റിപ്പോര്‍ട്ട് പ്രകാരം സ്പാര്‍ക്കില്‍ അംഗമായ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ എണ്ണം 5155 ആണ്.എന്നാല്‍ 4673 പേരാണ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തുവരുന്നത്. പുതിയ രീതിയില്‍ പഞ്ചിംഗ് ആരംഭിച്ചതിനു ശേഷം ഇതുവരെയും പഞ്ച് ചെയ്യാത്തവര്‍ ആറു പേരും സ്ഥിരമായി വൈകിയെത്തുന്നവര്‍ 94 പേരും മാത്രമാണ്.

 

 

Related Articles

Post Your Comments


Back to top button