IndiaLatest NewsNews

റിപ്പബ്ലിക്​ ദിനത്തില്‍ പാകിസ്ഥാന് മധുരം നൽകില്ല

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തി​​​െന്‍റ പശ്​ചാത്തലത്തില്‍ പാകിസ്​താന്​ റിപബ്ലിക്​ ദിനത്തില്‍ മധുരം നല്‍കില്ലെന്ന്​ ബി.എസ്​.എഫ്​. ഇരു രാജ്യങ്ങളും തമ്മില്‍ അന്താരാഷ്ട്ര  അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും നിരന്തരമായി സംഘര്‍ഷങ്ങള്‍ നില നില്‍ക്കുന്ന പശ്​ചാത്തലത്തിലാണ്​ പുതിയ നീക്കം. റിപബ്ലിക്​ ദിനമുള്‍പ്പടെയുള്ള വിശേഷാവസരങ്ങളില്‍ പാകിസ്​താനുമായി ബി.എസ്​.എഫ്​ മധുരം പങ്കിടാറുണ്ട്​.

എന്നാൽ മധുരം കൈമാറില്ലെന്ന്​ പാകിസ്​താന്‍ സൈന്യത്തെ ബി.എസ്​.എഫ്​ വ്യാഴാഴ്​ച ഒൗദ്യോഗികമായി അറിയിച്ചതായാണ്​ വിവരം. ഇൗദ്​, ദീപാവലി, സ്വാതന്ത്ര്യദിനം, റിപബ്ലിക്​ ദിനം തുടങ്ങിയ വിശേഷദിവസങ്ങളിലാണ്​ മധുരം വിതരണം ചെയ്യുന്നത്​. അടാരി-വാഗ അതിര്‍ത്തിയിലെ ചെക്​പോസ്​റ്റിലാണ്​ പ്രധാനമായും മധുര വിതരണം നടക്കുന്നത്​.

Tags

Post Your Comments


Back to top button
Close
Close