Latest NewsNewsBUDGET-2018

അവതരിപ്പിക്കപ്പെടാന്‍ പോകുന്ന ബജറ്റിനെ കുറിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിലയിരുത്തലുകള്‍ ഇങ്ങനെ. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന്റെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്‍പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രപതി റാം നാഥ് കോവിന്ദ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചതോടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക സര്‍വേയും ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കും.

shortlink

Related Articles

Post Your Comments


Back to top button