Latest NewsNewsIndia

എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗത്തിനിരയായി; പിടിയിലായത് 28കാരനായ ബന്ധു

ന്യൂഡല്‍ഹി: എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗത്തിനിരയായി. ഡല്‍ഹിയിലെ നേതാജി സഭാഷ് പ്ലേസില്‍ തിങ്കളാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ കുഞ്ഞിന്റെ ബന്ധുവായ 28കാരനെ അറസ്റ്റു ചെയ്തതായി പൊലിസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു. മദ്യലഹരിയിലാണ് ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്.

കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോകുന്നതിനാല്‍ പതിവായി കുട്ടിയെ ഭര്‍തൃ സഹോദരിയുടെ പക്കലാണ് നോക്കാന്‍ ഏല്‍പിക്കാറ്. അന്നും പതിവു പോലെ കുട്ടിയെ അമ്മായിയെ ഏല്‍പിച്ച് ജോലിക്കു പോയതായിരുന്നു ഇരുവരും. അവരുടെ മകനും വീട്ടിലുണ്ടായിരുന്നു. ഭര്‍തൃ സഹോദരി വീട്ടില്‍ നിന്ന് പുറത്തു പോയ തക്കം നോക്കി ഇയാള്‍ കുഞ്ഞിനെ അക്രമിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് കുഞ്ഞിന്റെ മാതാവ് തിരികെയെത്തിയപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടത്. ഉടന്‍ ഭര്‍ത്താവിനെ വിളിക്കുകയും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ കുട്ടിയെ ശസ്ത്രക്രിയക്കു വിധേയമാക്കിയതായും ഗുരുതര നില തരണം ചെയ്തതായുമാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button