KeralaLatest NewsNews

ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് യുപിഎ ഭരണകാലത്ത് : കെ എം മാണി

കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിക്കിച്ചെന്നും മാണി ആരോപിക്കുന്നു.

പാര്‍ട്ടി മുഖമാസികയായ “പ്രതിച്ഛായ’യുടെ പുതിയ ലക്കത്തില്‍ എഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസിനെതിരെ മാണി തുറന്നടിച്ചത്. കോണ്‍ഗ്രസിനെയും ബിജെപിയേയും കണക്കറ്റ് വിമര്‍ശിക്കുമ്പോഴും സിപിഎമ്മിനെതിരെയോ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയോ കടുത്ത പ്രതികരണങ്ങളോ വിമര്‍ശനങ്ങളോ ലേഖനത്തിലില്ല.

Related Articles

Post Your Comments


Back to top button